തമിഴ്‌നാട്ടിൽ നടുറോഡിൽ എട്ട് കോടി രൂപയുടെ കൊള്ള; റെഡ്മി മൊബൈൽ ശേഖരം ലോറിയിൽ നിന്ന് മോഷണം പോയി

eight crore worth mobile phone robbery tamil nadu

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശിയ പാതയിൽ കണ്ടെയ്‌നർ ലോറി തടഞ്ഞു നിർത്തി കോടിക്കണക്കിന് രൂപയുടെ മൊബൈൽ ഫോൺ കൊള്ളയടിച്ചു. റെഡ്മി കമ്പനിയുടെ എട്ട് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫേൺ ശേഖരമാണ് കൊള്ളയടിച്ചത്.

ചെന്നൈ പൂനമല്ലിയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് കൊള്ളയടിച്ചത്. ലോറിയിലുണ്ടായിരുന്ന അരുൺ, സതീഷ് കുമാർ എന്നീ ഡ്രൈവർമാരെ മർദിച്ച ശേഷമാണ് കൊള്ളയടിച്ചത്. ഇരുവരെയും കൃഷ്ണഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹൊസൂർ ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷിക്കുന്നത്.

Story Highlights eighth crore worth mobile phone robbery tamil nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top