Advertisement

മെഡിക്കൽ കോളജ് വീണ്ടും വിവാദത്തിൽ; മികച്ച ചികിത്സയ്ക്ക് കൈക്കൂലി ചോദിച്ചെന്ന കൊവിഡ് രോഗിയുടെ ശബ്ദ സന്ദേശം പുറത്തുവിട്ട് ബന്ധുക്കൾ

October 21, 2020
Google News 1 minute Read

കളമശേരി മെഡിക്കൽ കോളജ് ആശുപത്രി വീണ്ടും വിവാദത്തിൽ. മികച്ച ചികിത്സ ലഭിക്കാൻ കൈക്കൂലി ചോദിച്ചെന്ന് കൊവിഡ് രോഗി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശി ബൈഹക്കി സഹോദരന് അയച്ച ഓഡിയോ സന്ദേശമാണ് വിവാദമായിരിക്കുന്നത്.

മികച്ച ചികിത്സ കിട്ടണമെങ്കിൽ 40,000 രൂപ കൈക്കൂലി നൽകണമെന്നാണ് ബൈഹക്കി ബന്ധുക്കൾക്ക് അയച്ച സന്ദേശം. കൊവിഡ് ബാധിതനായ ബൈഹക്കിയെ വെന്റിലേറ്ററിലേക്ക് മാറ്റിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം, ആരോപണം കളമശേരി മെഡിക്കൽ കോളജ് അധികൃതർ നിഷേധിച്ചു.

അതിനിടെ, കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഡോക്ടേഴ്‌സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും.

Story Highlights Kalamassery medical college, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here