അനായാസം ആർസിബി; 8 വിക്കറ്റ് ജയം

കൊൽക്കത്ത നൈറ്റ് റൈഡെഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അനായാസ ജയം. 8 വിക്കറ്റിന് കൊൽക്കത്തയെ തകർത്ത ബാംഗ്ലൂർ ഫൈനൽ ഫോറിലേക്കുള്ള പോരാട്ടം സജീവമാക്കി. 85 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 13.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. 25 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ.
ഓപ്പണർമാർ ചേർന്ന് ആദ്യ വിക്കറ്റിൽ 46 റൺസ് കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ തന്നെ കൊൽക്കത്ത ചിത്രത്തിൽ നിന്ന് മാഞ്ഞിരുന്നു. ഏഴാം ഓവറിൽ ആദ്യ ബൗളിംഗ് ചേഞ്ചുമായെത്തിയ ലോക്കി ഫെർഗൂസൻ ആരോൺ ഫിഞ്ചിനെ (16) ദിനേശ് കാർത്തികിൻ്റെ കൈകളിൽ എത്തിച്ചാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ആ ഓവറിൽ തന്നെ ദേവ്ദത്ത് (25) റണ്ണൗട്ടായി. മൂന്നാം വിക്കറ്റിൽ ഗുർകീരത് സിംഗ് (21), വിരാട് കോലി (18) സഖ്യം ബാംഗ്ലൂരിനെ അനായാസ വിജയിപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്ന് അപരാജിതമായ 39 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തി.
Story Highlights – royal challengers bangalore won against kolkata knight riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here