തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറിയ സംഭവം; മോർച്ചറി ജീവനക്കാരനെതിരെ നടപടി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയുടെമൃതദേഹം മാറി നൽകിയ സംഭവത്തിൽ മോർച്ചറി ജീവനക്കാരനെതിരെ നടപടി. മോർച്ചറി ചുമതലയുണ്ടായിരുന്ന താത്ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. ആർ.എം.ഒയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
തിരുവനന്തപുരം വെണ്ണിയൂർ സ്വദേശി ദേവരാജൻ ഈ മാസം ഒന്നിന് രാവിലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്. 57 കാരനായ ദേവരാജന് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം തീയതി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിച്ചു. എന്നാൽ വിദേശത്ത് നിന്ന് വന്ന മകൻ സംസ്‌കാരത്തിന് മുമ്പ് മുഖം കാണുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാറി നൽകിയത് വ്യക്തമായത്.
ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാത മൃതദേഹമാണ് സംസ്‌കരിച്ചത്. സംഭവത്തിൽ ആർ.എം.ഒ മോഹൻ റോയ് നടത്തിയ അന്വേഷണത്തിൽ മോർച്ചറി ജീവനക്കാർക്ക് ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ. മോർച്ചറി ചുമതലയുണ്ടായിരുന്ന ടെക്‌നീഷ്യനടക്കമുള്ള രണ്ട്ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനാണ് നടപടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Story Highlights – Covid patient, Thiruvananthapuram medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here