ധോണി, റെയ്ന, യുവരാജ്: ബിഗ് ബാഷ് ലീഗിൽ ഇന്ത്യൻ സൂപ്പർ താരങ്ങൾ പാഡണിഞ്ഞേക്കും

ഓസ്ട്രേലിയയിലെ ടി-20 ലീഗായ ബിഗ് ബാഷ് ലീഗിൽ ഇന്ത്യൻ സൂപ്പർ താരങ്ങൾ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച എംഎസ് ധോണി, സുരേഷ് റെയ്ന, യുവരാജ് സിംഗ് എന്നിവരെ ടീമിലെത്താൻ ബിബിഎൽ ടീം അംഗങ്ങൾ ആലോചിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് സൂചിപ്പിച്ചിരിക്കുന്നത്. മൂവരും രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചതു കൊണ്ട് തന്നെ വിദേശ ടി-20 ലീഗുകളിൽ കളിക്കുന്നതിന് തടസ്സമില്ല.
ഈ സീസൺ മുതൽ ബിബിഎൽ ടീമുകളിൽ മൂന്ന് വിദേശ താരങ്ങളെ ക്രിക്കറ്റ് ഓസ്ട്രേലിയ അനുവദിച്ചിരുന്നു. രണ്ട് വിദേശികളെയാണ് കഴിഞ്ഞ സീസൺ വരെ ഒരു ടീമിൽ ഉൾപ്പെടുത്താമായിരുന്നത്. കൊവിഡ് നിയന്ത്രണങ്ങളും ഇന്ത്യൻ പര്യടനവും കണക്കിലെടുത്താണ് പുതിയ ഇളവ്.
Read Also : ബിഗ് ബാഷ് മത്സര ക്രമം പുറത്ത്; വനിതാ ലീഗ് ഒക്ടോബറിലും പുരുഷ ലീഗ് ഡിസംബറിലും ആരംഭിക്കും
ഡിസംബർ മൂന്നിനാണ് പുരുഷ ബിഗ് ബാഷ് മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 17 മുതലാണ് വിമൻസ് ബിഗ് ബാഷ് ആരംഭിക്കുക. നവംബർ 29ന് വിമൻസ് ബിബിഎൽ അവസാനിക്കും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാവും മത്സരങ്ങൾ നടത്തുക എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. എന്നാൽ, ഒഴിഞ്ഞ സ്റ്റേഡിയങ്ങളിലാവുമോ മത്സരങ്ങൾ എന്നതിനെപ്പറ്റി സൂചന ലഭിച്ചിട്ടില്ല.
Story Highlights – BBL clubs eager to sign Indian veterans Suresh Raina, MS Dhoni and Yuvraj Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here