കെ. എം ഷാജി കോഴ വാങ്ങിയെന്ന ആരോപണം; നിയമനടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കെ. എം ഷാജി എംഎൽഎ കോഴ വാങ്ങിയെന്ന പരാതിയിൽ നിയമനടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഷാജിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആക്ട് പ്രകാരം കേസെടുക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അടുത്ത മാസം പത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ. എം ഷാജിയെ ചോദ്യം ചെയ്യും.
അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ കോഴവാങ്ങിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് വിജിലൻസും കെ. എം ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഷാജിക്കെതിരെ കേസെടുത്ത വിജിലൻസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്.
2014ൽ 30 ലക്ഷം രൂപ സംഭാവന ഇനത്തിൽ വരുമാനമായി സ്‌കൂൾ മാനേജ്മെന്റിന് ലഭിച്ചിരുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ഈ തുകയിൽ 25 ലക്ഷം രൂപ ഷാജിക്ക് പ്രതിഫലമായി നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് കെ. എം ഷാജിക്കെതിരെ രംഗത്തെത്തിയത്.
Story Highlights – K M shaji, Bribery case, Enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here