കോഴിക്കോട് 932 പേർക്ക് കൊവിഡ്; കാസർഗോഡ് 216 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 932 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 874 പേർക്കാണ് രോഗം ബാധിച്ചത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 13 പേർക്കും കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. 7130 പേരെ പരിശോധനക്ക് വിധേയരാക്കി. 13.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10724 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1153 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
Read Also : മലപ്പുറത്ത് 897 പേർക്ക് കൊവിഡ്; കൊല്ലത്ത് 481 പേർക്ക് കൊവിഡ്
കാസർഗോഡ് ജില്ലയിൽ പുതുതായി 216 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 207 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 4 പേർ വിദേശത്ത് നിന്നും 5 പേർ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 258 പേർ പുതുതായി രോഗമുക്തരായി.
Story Highlights – kasaragod kozhikode covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here