ഐപിഎൽ മാച്ച് 40: പ്ലേ ഓഫ് സാധ്യത നിലനിർത്താൻ രാജസ്ഥാനും ഹൈദരാബാദും

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 40ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം 7.30നാണ് മത്സരം. പോയിൻ്റ് ടേബിളിൽ യഥാക്രമം ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമുള്ള ഇരു ടീമുകൾക്കും പ്ലേ ഓഫ് ഉറപ്പിക്കാനായി ഇന്ന് ജയം അനിവാര്യമാണ്. രാജസ്ഥാൻ റോയൽസിന് 10 മത്സരങ്ങളിൽ നിന്ന് 4 ജയം സഹിതം 8 പോയിൻ്റും സൺറൈസേഴ്സ് ഹൈദരാബാദിന് 9 മത്സരങ്ങളിൽ നിന്ന് ജയം അടക്കം 6 പോയിൻ്റുമാണ് ഉള്ളത്.
Read Also : അനായാസം ആർസിബി; 8 വിക്കറ്റ് ജയം
മധ്യനിരയാണ് സൺറൈസേഴ്സിൻ്റെ പ്രശ്നം. കെയിൻ വില്ല്യംസൺ അടക്കമുള്ള താരങ്ങൾ സ്ഥിരത പുലർത്തുന്നില്ല. കൊൽക്കത്തയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വില്ല്യംസണു പരുക്കേറ്റ സാഹചര്യം കണക്കാക്കി വാർണർ മധ്യനിരയിലും വില്ല്യംസൺ ഓപ്പണറായും ഇറങ്ങി പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണം വ്യക്തിപരമായി വിജയിച്ചെങ്കിലും സൂപ്പർ ഓവറിൽ സൺറൈസേഴ്സ് പരാജയപ്പെട്ടു. പരാജയത്തിലുള്ള അതൃപ്തി വാർണർ പരസ്യമായി പ്രതികരിച്ചിരുന്നു. വില്ല്യംസൺ ഇന്ന് പുറത്തിരിക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ മധ്യനിരയുടെ റോളിൽ വാർണർ വിജയിച്ചു എങ്കിലും അദ്ദേഹം വീണ്ടും ഓപ്പണിംഗിലെത്തിയേക്കും. വില്ല്യംസണു പകരം മുഹമ്മദ് നബി, ജേസൻ ഹോൾഡർ എന്നിവരിൽ ആരെങ്കിലും ടീമിലെത്തും. പേസ് ആനുകൂല്യമുള്ള പിച്ചെന്ന പരിഗണന ഹോൾഡറിൻ്റെ സാധ്യത വർധിപ്പിക്കും. കഴിഞ്ഞ മത്സരത്തിൽ തല്ലു വാങ്ങിയ ബേസിൽ തമ്പിക്ക് പകരം യറ പൃഥ്വിരാജ്, ഖലീൽ അഹ്മദ് എന്നിവരിൽ ആരെങ്കിലും എത്താനും സാധ്യതയുണ്ട്. ഗാർഗിനു പകരം വിരാട് സിംഗ്, സഞ്ജയ് യാദവ് എന്നിവർക്കും സാധ്യതയുണ്ട്.
രാജസ്ഥാൻ റോയൽസിൽ ജോസ് ബട്‌ലറെ മധ്യനിരയിൽ പരീക്ഷിക്കുന്നത് റിസൽട്ട് ഉണ്ടാക്കുന്നുണ്ട്. ദുർബലമായ മധ്യനിരയെ സ്മിത്ത്-ബട്‌ലർ എന്നിവരുടെ സാന്നിധ്യം ശക്തമാക്കുന്നു. ബെൻ സ്റ്റോക്സ് തന്നെ ഓപ്പൺ ചെയ്തേക്കും. ഉത്തപ്പയ്ക്ക് പകരം മനൻ വോഹ്റ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മോശം ഫോമിലാണെങ്കിലും സഞ്ജു ടീമിൽ തുടർന്നേക്കും.
Story Highlights – sunrisers hyderabad vs rajasthan royals preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here