ശ്രേയാസ് അയ്യർ വളരെ മികച്ച ക്യാപ്റ്റൻ: കഗീസോ റബാഡ

ശ്രേയാസ് അയ്യർ വളരെ മികച്ച ക്യാപ്റ്റനാണെന്ന് ഡൽഹി ക്യാപിറ്റൽസിൻ്റെ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡ. യുവതാരമാണെങ്കിലും ടീമിനെ വളരെ മികച്ച രീതിയിൽ ശ്രേയാസ് നയിക്കുന്നുണ്ടെന്ന് റബാഡ പറഞ്ഞു. വിർച്വൽ വാർത്താസമ്മേളനത്തിലൂടെയാണ് റബാഡ ക്യാപ്റ്റനെ പുകഴ്ത്തി രംഗത്തെത്തിയത്.
Read Also : ധവാന്റെ സെഞ്ചുറി പാഴായി; പഞ്ചാബിന് തുടർച്ചയായ മൂന്നാം ജയം
“ശ്രേയാസ് അയ്യർ വളരെ മികച്ച ക്യാപ്റ്റനാണ്. അയാൾ യുവാവാണ് എന്നതുകൊണ്ട് തന്നെ ഐപിഎൽ പോലെ ഒരു വലിയ ടൂർണമെൻ്റിൽ വിദേശ താരങ്ങളെ നയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ, അദ്ദേഹം വളരെ നന്നായി ചെയ്തിട്ടുണ്ട്. മുന്നിൽ നിന്ന് നയിക്കുന്നുണ്ട്. അടിച്ചുപൊളിക്കാൻ ഇഷ്ടമുള്ള ഒരു സാധാരണ യുവാവാണ് ശ്രേയാസ്. പക്ഷേ, ഫീൽഡിൽ ഇറങ്ങുമ്പോൾ അദ്ദേഹം നായകനാണ്. എടുക്കുന്ന തീരുമാനങ്ങളിൽ റിക്കി പോണ്ടിംഗ് ഇടപെടുന്നുണ്ട് എന്നത് എനിക്ക് ഉറപ്പാണ്.”- റബാഡ പറഞ്ഞു.
സീസണിൽ മികച്ച പ്രകടനമാണ് ഡൽഹി നടത്തുന്നത്. 10 മത്സരങ്ങളിൽ നിന്ന് ഏഴ് ജയം സഹിതം 14 പോയിൻ്റുള്ള അവർ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 24ന് കൊൽക്കത്തയ്ക്കെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.
Story Highlights – Shreyas Iyer Unbelievable As Captain, Says Kagiso Rabada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here