പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡിയുടെ സമൻസ്

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ മകൻ റനീന്ദർ സിംഗിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. ഇ.ഡിയുടെ ജലന്ധർ ഓഫീസിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

കാർഷിക നിയമങ്ങൾ മറികടക്കാൻ ലക്ഷ്യമിടുന്ന ബില്ലുകൾ പഞ്ചാബിലെ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഈയാഴ്ച പാസാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇ.ഡിയുടെ സമൻസ്. വിദേശനാണ്യ വിനിമയ ചട്ടലംഘനം, നികുതിയടയ്ക്കാത്ത വിദേശ ആസ്തി എന്നിവയുടെ പേരിലാണ് റനീന്ദർ സിംഗിന് സമൻസ് അയച്ചിട്ടുള്ളത്. സ്വിറ്റ്സർലൻഡ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ് എന്നിവിടങ്ങളിൽ നിക്ഷേപമുണ്ടെന്ന ആരോപണത്തെപ്പറ്റി വിശദീകരിക്കണമെന്നും സമൻസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights ED summons Punjab Chief Minister’s son

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top