കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കി പരിഹരിക്കാനാണ് തീരുമാനം. പണം തിരികെ നല്‍കാന്‍ തയാറാണന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ശ്രമം നടക്കുന്നത്.
കുമ്മനം രാജശേഖരനും മുന്‍ പി.എ. പ്രവീണും പ്രതിചേര്‍ക്കപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നത്. പരാതിക്കാരാനായആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയതോടെയാണ് പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിയുന്നത്. സംഭവം വിവാദമായതോടെ കുമ്മനം രാജശേഖരന്‍ ഇന്നലെ ആറന്മുളയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ കുമ്മനത്തിനും തനിക്കും പങ്കില്ലന്നും ഇടപാടുകാരെ പരിചയപ്പെടുത്തി കൊടുക്കുക മാത്രമാണ് ചെയതതെന്നും മുന്‍ പി.എ. പ്രവീണ്‍ പറഞ്ഞു.
Story Highlights – financial fraud case against Kummanam Rajasekharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here