ശ്രദ്ധേയമായി കേരളാ പൊലീസിന്റെ ‘കാവലായ്’; സ്മൃതിദിന വീഡിയോ

കേരളാ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരുക്കിയ പൊലീസ് സ്മൃതിദിന വീഡിയോ ഗാനം ‘കാവലായ്’ -A Tribute To Martyrs ശ്രദ്ധേയമാകുന്നു. കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരണപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലിയായി പൊലീസ് സ്മൃതിദിനമായ ഒക്ടോബര്‍ 21 നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഗാനം പ്രകാശനം ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വഹണമെന്നത് അവരുടെ കുടുംബാംഗങ്ങളുടെ കൂടി ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ ഗാനം. ഇതിനകം ആറു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഗാനരചന മുതല്‍ സംവിധാനം വരെ പൊലീസ് ഉദ്യോഗസ്ഥരാണ് നിര്‍വഹിച്ചിരിക്കുന്നത് എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത.
മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എം പി, ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജുവാരിയര്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, പ്രിയ ലാല്‍, ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, സംവിധായകനും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവ് എന്നിവര്‍ തത്സമയം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഗാനം റിലീസ് ചെയ്തിരുന്നു.
മനോജ് ഏബ്രഹാം ആണ് ക്രിയേറ്റീവ് ഹെഡ്. നാഗരാജു ചക്കിലം, അരുണ്‍ ബിടി, ശ്യാം അമ്പാടി, ബിമല്‍ വി സ്, ജോഷി എം തോമസ്, ആന്റ്റോ വിജയന്‍, യുജിന്‍ ഇമ്മാനുവല്‍, സന്തോഷ് പി എസ്, സന്തോഷ് സരസ്വതി, ആഷിഷ് ഇല്ലിക്കല്‍, ജോഷി എ എസ്, കമലനാഥ് കെ ആര്‍, അഖില്‍ പി ,വിഷ്ണുദാസ് റ്റി വി,ശിവകുമാര്‍ പി. എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
Story Highlights – kerala police Kavalai – A tribute to Police Martyrs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here