Advertisement

പത്തനംതിട്ട ജില്ലയിലെ പുനരധിവാസ കേന്ദ്രത്തിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

October 23, 2020
2 minutes Read
covid positivity ration kerala

പത്തനംതിട്ട ഇരവിപേരൂരിൽ ആശ്രിതരില്ലാത്ത ഭിന്ന ശേഷിക്കാരെയും രോഗികളെയും പാർപ്പിച്ചിരിക്കുന്ന ഗിൽഗാൽ എന്ന പുനരധിവാസ കേന്ദ്രത്തിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 195 പേരെ പരിശോധിച്ചതിലാണ് 112 പേർക്ക് രോഗം സ്ഥിരീകരിച്ചത്. പുനരധിവാസ കേന്ദ്രം സിഎഫ്എൽടിസി ആക്കി പ്രത്യേകം ഡോക്ടർമാരെയും നഴ്‌സുമാരെയും നിയോഗിച്ചു. 370 പേരാണ് ആകെ അന്തേവാസികൾ. പരിശോധനനാളെയും തുടരും.

അതേസമയം, പത്തനംതിട്ട ജില്ലയിൽ ഇന്ന് 4 ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ 285 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 237 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 327 പേർ ഇന്ന് രോഗമുക്തി നേടി. 2563 പേരാണ് ഇപ്പോൾ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Story Highlights covid confirmed 12 people at a rehabilitation center in Pathanamthitta district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top