എയർ ഇന്ത്യ വിമാനത്തിൽ ഭീകരൻ ഉണ്ടെന്ന് പറഞ്ഞ് ബഹളം; യുവാവ് അറസ്റ്റിൽ
എയർ ഇന്ത്യ വിമാനത്തിൽ ഭീകരൻ ഉണ്ടെന്ന് പറഞ്ഞ് ബഹളം വച്ച ആൾ അറസ്റ്റിൽ. ഡൽഹി-ഗോവ വിമാനത്തിലാണ് സംഭവം. ഡൽഹി ജാമിയ നഗർ സ്വദേശി സിയാ ഉൾ ഹക്കാണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് ഇദ്ദേഹമെന്ന് ബന്ധുക്കൾ പറഞ്ഞു. സിയാ ഉൾ ഹക്കിനെ നിലവിൽ ചോദ്യം ചെയ്യുകയാണ്.
ഇന്നലെ വൈകീട്ട് 3.15നാണ് AI 883 എന്ന വിമാനത്തിൽ ഈ നാടകീയ സംഭവം അരങ്ങേറുന്നത്. ഈ വിമാനത്തിൽ ഭീകരവാദിയുണ്ടെന്നും താൻ സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞാണ് സിയ ബഹളം വച്ചത്.
ബഹളത്തെ തുടർന്ന് ക്യാപ്റ്റൻ കപിൽ റെയ്‌ന ഗോവ എടിസിയിൽ വിവരം അറിയിച്ചു. തുടർന്ന് എടിസി സുരക്ഷാ ജീവനക്കാർക്ക് നിർദേസം നൽകുകയും സിയയെ വിമാനമിറങ്ങിയ ഉടൻ പൊലീസിന് കൈമാറുകയുമായിരുന്നു.
Story Highlights – man arrested fake terrorist scam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here