Advertisement

രാജ്യത്തെ 5ജി സാങ്കേതിക വിദ്യയുടെ തയാറെടുപ്പുകൾ വിലയിരുത്താൻ ഐടി കാര്യ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി

October 24, 2020
1 minute Read

രാജ്യത്തെ 5ജി സാങ്കേതിക വിദ്യയുടെ തയാറെടുപ്പുകൾ വിലയിരുത്താൻ ഐടി കാര്യ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി. ഇതിന്റെ ഭാഗമായി ശശി തരൂർ എംപി അധ്യക്ഷനായ പാർലമെന്ററി പാനൽ കമ്മിറ്റി ടെലികോം കമ്പനികൾ, ടെലികോം വകുപ്പ്, ട്രായ് പ്രതിനിധികളെ പാനൽ കൂടിക്കാഴ്ചയ്ക്കായി വിളിച്ചു.

5ജിയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിനെ കുറിച്ച് ജിയോ ഇൻഫോകോം ലിമിറ്റഡ്, വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നീ കമ്പനികളോട് അഭിപ്രായം തേടും.

5ജിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് ചിപ്പ് നിർമാതാക്കളായ ക്വാൽകോം, ജിയോ, റാഡിസിസ് കോർപറേഷൻ എന്നിവർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് ജിയോയുടെ ഇന്റർനെറ്റ് വേഗതയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. 5 ജി നടപ്പാകുന്നതോടെ ഉയർന്ന ഡാറ്റാ നിരക്കും, കുറഞ്ഞ ലേറ്റൻസിയും ഉപയോക്താക്കൾക്ക് 5ജിയിൽ ലഭിക്കും.

Story Highlights 5G net work in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top