ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചു എന്ന ആരോപണം; കോടിയേരിയെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍

ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചു എന്ന ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഏത് ആര്‍എസ്എസ് നേതാവുമായിട്ടാണ് താന്‍ ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കോട്ടയം പനിച്ചിക്കാട് ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിലാണ് പോയത്. ക്ഷേത്രത്തില്‍ പോയാല്‍ ആര്‍എസ്എസ് ആകുമെങ്കില്‍ കോടിയേരിയും പോയിട്ടുണ്ടെന്നും, ആര്‍എസ്എസ് പിന്തുണയില്‍ പനച്ചിക്കാട് പഞ്ചായത്ത് ഭരിക്കുന്ന സിപിഐഎം ആണ് ആരോപണം ഉന്നയിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇനി തനിക്കെതിരെ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരും എന്നും തിരുവഞ്ചൂര്‍ മുന്നറിയിപ്പ് നല്‍കി.
Story Highlights -Allegedly visiting RSS office; Thiruvanchoor challenges Kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here