Advertisement

ലാ ലിഗ: സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്

October 24, 2020
1 minute Read
barcelona real madrid classico

ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്. നിലവിലെ ചാമ്പ്യൻമാരായ റയൽ മഡ്രിഡും ചിരവൈരികളായ ബാഴ്‌സലോണയും ഇന്ന് ബാഴ്സ ഹോംഗ്രൗണ്ട് ക്യാമ്പ് നൗവിലാണ് ഏറ്റുമുട്ടുക. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. പരുക്കേറ്റ് പുറത്തായിരുന്ന ജോർഡി ആൽബ ഇന്ന് ബാഴ്സ സ്ക്വാഡിൽ തിരിച്ചെത്തിയേക്കും.

ചാമ്പ്യൻസ് ലീഗിൽ ഫെറാങ്ക്‌വാറോസിനെതിരേ വൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇന്ന് ഇറങ്ങുക. റയലാവട്ടെ, ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡൊണെറ്റ്‌സ്‌കിനോട് പരാജയപ്പെട്ടു.

ഇരു ടീമുകളിലും ലീഗിൽ മോശം പ്രകടനമാണ് നടത്തുന്നത്. 5 മത്സരങ്ങളിൽ നിന്ന് മൂന്നെണ്ണം വിജയിച്ച റയൽ ലീഗിൽ മൂന്നാമതും നാല് മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണം വിജയിച്ച ബാഴ്സ പത്ത്താം സ്ഥാനത്തുമാണ്. റയലിന് 10 പോയിൻ്റും ബാഴ്സയ്ക്ക് 7 പോയിൻ്റുമുണ്ട്.

Story Highlights barcelona real madrid el classico today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top