മെഹ്ബൂബ മുഫ്തിയുടെ വിവാദ പരാമര്‍ശം; രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ബിജെപി

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് എതിരെ രാജ്യദ്രോഹകുറ്റം ആരോപിച്ച് ബിജെപി. 14 മാസത്തെ കരുതല്‍ തടങ്കില്‍ നിന്ന് പുറത്തെത്തിയ മെഹബൂബയുടെ വാക്കുകളാണ് ബിജെപിയെ ചൊടിപ്പിച്ചത്. ജമ്മു കശ്മീരിലെ സംസ്ഥാന പതാക തിരിച്ചു കൊണ്ടുവന്നാലേ ദേശീയ പതാക ഉയര്‍ത്തൂ എന്ന് മെഹ്ബൂബ പുറത്തെത്തിയ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
Read Also : ‘ജമ്മുകശ്മീരിന്റെ പ്രത്യേക പതാക പുനഃസ്ഥാപിക്കും വരെ ദേശീയ പതാക ഉയർത്തില്ല’: മെഹ്ബൂബ മുഫ്തി
മെഹ്ബൂബയുടെ വിവാദ പരാമര്‍ശം ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പരിശോധിക്കണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. കൂടാതെ ഇങ്ങനെ പറഞ്ഞതിന് മെഹ്ബൂബയെ തുറുങ്കിലടക്കണമെന്നും ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദ്ര റെയ്‌ന പറഞ്ഞു. ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമെന്നും അതിനാല്‍ ഒരേ ഒരു പതാക മാത്രമേ ഉയര്‍ത്താന്‍ ആകുവെന്നും റെയ്‌ന പറഞ്ഞു.
അതേസമയം ഇന്ത്യന്‍ പതാകയെ മെഹ്ബൂബ അപമാനിച്ചെന്നും ആര്‍ട്ടിക്കിള്‍ 370 തിരിച്ചു കൊണ്ടുവരാന്‍ സാധിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ഭരണഘടനാ പ്രക്രിയയിലൂടെയാണ് മാറ്റം കൊണ്ടുവന്നത്. ഇത് പാര്‍ലമെന്റിലെ രണ്ട് സഭകളും വളരെ വലിയ അനുപാതത്തോടെ പാസാക്കിയിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ്.
Story Highlights – mehabooba mufti, jammu kashmir, article 370, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here