Advertisement

ദേവികുളത്ത് കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് ഹോളീഡേ ഹോം ആരംഭിക്കും

October 24, 2020
1 minute Read

ദേവികുളത്ത് കെഎസ്ആര്‍ടിസിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയില്‍ കെഎസ്ആര്‍ടിസി ഹോളീഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ഹോളിഡേ ഹോം രൂപ കല്‍പ്പന ചെയ്യുന്നത്.

സ്ഥലം പാട്ടത്തിന് എടുക്കുന്നവര്‍ക്ക് 30 വര്‍ഷം നടത്തിപ്പിനുള്ള അവകാശം ഉണ്ടാകും. അതിന് ശേഷം പൂര്‍ണമായും കെഎസ്ആര്‍ടിസിയുടെ അധീനതയിലും ആയി വരും. ഈ 30 വര്‍ഷത്തിനിടയില്‍ നടത്തിപ്പുകാര്‍ മാസത്തില്‍ ഏതെങ്കിലും അഞ്ച് ദിവസം, അഞ്ച് മുറികള്‍ വീതം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ദിവസേന 100 രൂപ നിരക്കില്‍ വാടകയ്ക്ക് നല്‍കണം. അതോടൊപ്പം ഭക്ഷണത്തിനും ഡിസ്‌കൗണ്ട് നല്‍കണം. ബാക്കി വരുന്ന മുറികള്‍ പാട്ടത്തിന് എടുക്കുന്നവര്‍ക്ക് വിനിമയം ചെയ്യാം. അതിനുള്ള ടെന്റര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ ഭൂമി സമീപത്തുള്ള സ്വകാര്യ ക്ലബ് കൈയടിക്കിവെച്ചിരുന്നത് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഏറ്റെടുക്കുകയായിരുന്നു.

Story Highlights KSRTC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top