Advertisement

‘ആരോഗ്യപ്രവർത്തകരെ കരിവാരി തേക്കാൻ മനഃപൂർവശ്രമം; ഡോ. നജ്മ ചെയ്യുന്നത് ജനം വിലയിരുത്തട്ടെ’: മന്ത്രി കെ. കൈ ശൈലജ

October 24, 2020
1 minute Read

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആരോഗ്യ പ്രവർത്തകരെ കരിവാരി തേക്കാനുള്ള മനഃപൂർവ ശ്രമം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ആരോഗ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് പരിചരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോപണം ഉന്നയിച്ച ഡോകടർ നജ്മ ചെയ്യുന്നതിലെ തെറ്റും ശരിയും താൻ പറയുന്നില്ല. നജ്മ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്ഥലത്ത് ഉണ്ടായ ചെറിയ പിഴവിനെ വക്രീകരിച്ച് കാട്ടാൻ ശ്രമം നടക്കുന്നുണ്ട്.എന്നാൽ ഇതുകൊണ്ടൊന്നും ആരോഗ്യ വകുപ്പിനെ ക്ഷീണിപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

കാസർഗോഡ് ടാറ്റാ ആശുപത്രിയിൽ ഉടൻ നിയമനങ്ങൾ നടത്തും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിരാഹാരം കിടക്കാനുള്ള അവകാശമുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Story Highlights K K shailaja, Covid 19. Kalamassery medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top