തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സംഘടനാ സംവിധാനം അത്രകണ്ട് ശക്തമല്ലാത്ത ജില്ലയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കൂടാതെ സ്വതന്ത്രരെ കൂടി പരീക്ഷിക്കാനാണ് നീക്കം. ഘടകക്ഷികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനമുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ബിജെപിക്ക് ലഭിച്ചത് 74 ജനപ്രതിനിധികള്‍ മാത്രമാണ്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അവകാശവാദം. വാര്‍ഡ് തലത്തില്‍ പ്രത്യേകം കമ്മിറ്റികളുണ്ടാക്കി ആറ് മാസം മുന്‍പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കോര്‍പ്പറേഷനില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 25 സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തൃപ്പൂണിത്തുറ, ഏലൂര്‍, പെരുമ്പാവൂര്‍ നഗരസഭകളില്‍ വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്്.
കുട്ടമ്പുഴ ഉള്‍പ്പെടെയുള്ള പിന്നോക്ക പഞ്ചായത്തുകളില്‍ ഇത്തവണ ശക്തമായ സാന്നിദ്ധ്യമുണ്ടാകുമെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു. ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം എന്നിവരുമായി പ്രാഥമിക സീറ്റ് ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ഘടകക്ഷികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ജില്ലയില്‍ പാര്‍ട്ടിയിലേക്ക് ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരുടെ വരവ് പ്രതീക്ഷയോടെയാണ് ബിജെപി കാണുന്നത്. മത സാമുദായിക നേതാക്കളുമായി തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തുമെന്നും ബിജെപി വ്യക്തമാക്കി.
Story Highlights – local body elections kerala, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here