ചെല്ലൻകാവ് മദ്യ ദുരന്തം: അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

ചെല്ലൻകാവ് മദ്യ ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ ബാലൻ. ഊരിലെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. കോളനികൾ മദ്യവിമുക്തമാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗവൺമെന്റിന്റെ വികസന പദ്ധതികൾ പലതും ചെല്ലങ്കാവിൽ എത്തുന്നില്ല.
കേസന്വേഷണം സർക്കാർ ഉദ്ദേശിച്ചത് പോലെയല്ല ഉദ്ധേശിച്ചത് പോലെയല്ല നടന്നതെന്നും എകെ ബാലൻ പറഞ്ഞു. തുടരന്വേഷണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അമ്മ ആവശ്യപ്പെട്ട പോലെ തുടരന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും എ.കെ ബാലൻ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – ak balan on chellankavu liquor tragedy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here