കൂട്ടകോപ്പിയടി; നാളെ സര്‍വകലാശാല അധികൃതര്‍ നേരിട്ട് വിവരങ്ങള്‍ തേടുമെന്ന് പ്രോ വൈസ്ചാന്‍സിലര്‍
സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടി നടന്ന സംഭവത്തില്‍ നാളെ ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തുമെന്ന് പ്രോ വൈസ്ചാന്‍സിലര്‍ ഡോ. എസ.് അയ്യൂബ് ട്വന്റിഫോറിനോട് പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയ കോളജുകളിലെ പ്രിന്‍സിപ്പല്‍, പരീക്ഷ സൂപ്രണ്ട് എന്നിവരുമായി നാളെ സര്‍വകലാശാല അധികൃതര്‍ നേരിട്ട് വിവരങ്ങള്‍ തേടും. ഇതിനു ശേഷം സൈബര്‍ പൊലീസിന് പരാതി നല്‍കുമെന്നും
അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ഫോണടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു കൈമാറും. സമാന ക്രമക്കേട് നടന്നതു നാലു കോളജുകളിലാണ്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പില്‍ സമഗ്ര മാറ്റം വരുത്താനും ആലോചനയുണ്ട്. ഇതിനായി എല്ലാ കോളജുകളിലെയും പരീക്ഷ സൂപ്രണ്ടുമാരുടെ അടിയന്തിര യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുവെന്ന ആക്ഷേപമടക്കം സര്‍വകലാശാല പരിശോധിക്കുമെന്നും ഡോ. എസ.് അയ്യൂബ് വ്യക്തമാക്കി.
Story Highlights – Authorities will seek direct information tomorrow; KTU Pro Vice Chancellor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here