മുന്നാക്ക സംവരണം; നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായി ബാധിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയില്‍ ബാധിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും, ഈ വിഷയത്തില്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേര്‍ന്ന് സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംവരണ വിഷയത്തില്‍ തുടര്‍ നടപടികളാലോചിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇതില്‍ സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ട്. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights – Forward reservation; detrimental effect on the community; PK Kunhalikutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here