ഇൻഫോപാർക്കിന് സമീപം വഴിയരികിൽ കണ്ടെത്തിയ മുതദേഹം തിരിച്ചറിഞ്ഞു

കാക്കനാട് ഇൻഫോപാർക്കിന് സമീപം വഴിയരികിൽ കണ്ടെത്തിയ മുതദേഹം തിരിച്ചറിഞ്ഞു. കൊല്ലം ആയൂർ സ്വദേശി ദിവാകരനാണ് മരിച്ചത്. മുഖത്ത് മുറിവുകൾ ഉള്ളതിനാൽ മരണത്തിൽ ദുരൂഹത സംശയിക്കുന്നു.

ഇൻഫോപാർക്ക് കരിമുഗൾ റോഡിൽ മെമ്പർ പടിക്ക് സമീപമാണ് രാവിലെ നടക്കാനിറങ്ങിയവർ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്. കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിന് അടുത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരാണ് മരിച്ചത്. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മുഖത്തിന്റെ ഇടത് വശത്ത് മുറിവുകളും ഷർട്ടിലും നിലത്തും രക്തവും ഉണ്ടായിരുന്നു. റോഡിന് ഇരുവശത്തുമുള്ള സ്ഥപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights infopark road side dead body

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top