Advertisement

കപിൽ ദേവ് ആശുപത്രി വിട്ടു

October 25, 2020
2 minutes Read
kapil dev discharged hospital

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇന്ത്യൻ ഇതിഹാസ താരം കപിൽ ദേവ് ഡിസ്ചാർജ് ആയി. ദേശീയ ടീമിൽ കപിലിൻ്റെ സഹതാരമായിരുന്ന ചേതൻ ശർമ്മയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പുറത്തുവിട്ടത്. കപിലിനെ ആഞ്ചിയോപ്ലാസ്റ്റി ചെയ്ത ഡോക്ടർ അതുൽ മാത്തൂറുമൊത്തുള്ള കപിലിൻ്റെ ചിത്രത്തിനൊപ്പമാണ് ചേതൻ ശർമ്മ ഇക്കാര്യം വിവരിച്ചത്.

Read Also : ഹൃദയാഘാതം: കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അടിയന്തര ശസ്ത്രക്രിയ

വെള്ളിയാഴ്ച രാത്രി 1 മണിയോടെയാണ് കപിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ ഫോർടിസ് എസ്കോർട്സ് ആശുപത്രിയിലാണ് കപിൽ ഉള്ളത്. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ആശുപത്രി വിടുമെന്ന് വാർത്താ കുറിപ്പിലൂടെ അധികൃതർ പറഞ്ഞിരുന്നു.

Read Also : കപിലിന്റെ ആരോഗ്യനിലയിൽ പുരോഗതി; പ്രാർത്ഥനങ്ങൾക്ക് നന്ദി പറഞ്ഞ് താരം

61കാരനായ കപിൽ ദേവ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറാണ്. 1983ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോൾ കപിൽ ആയിരുന്നു ഇന്ത്യയുടെ നായകൻ. ഇന്ത്യക്കായി 131 ടെസ്റ്റുകളിൽ 225 ഏകദിനങ്ങളിലും കപിൽ പാഡണിഞ്ഞിട്ടുണ്ട്. 400ലധികം വിക്കറ്റുകളും 5000ലധികം റൺസുകളും നേടിയ ഒരേയൊരു ക്രിക്കറ്ററാണ് കപിൽ. 434 വിക്കറ്റുകളും 5248 റൺസുമാണ് അദ്ദേഹത്തിനുള്ളത്. നിലവിൽ യുഎഇയിൽ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിൽ ക്രിക്കറ്റ് വിദഗ്ധനായി പ്രവർത്തിച്ചു വരികയായിരുന്നു കപിൽ.

Story Highlights kapil dev discharged from hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top