Advertisement

അന്തർസംസ്ഥാന യാത്രാ നിരക്കിൽ 30 ശതമാനം ഇളവ് ഏർപ്പെടുത്തി കെഎസ്ആർടിസി

October 25, 2020
2 minutes Read

അന്തർസംസ്ഥാന യാത്രാ നിരക്കിൽ 30 ശതമാനം ഇളവുമായി കെഎസ്ആർടിസി. അന്തർസംസ്ഥാന എസി ബസ് സർവീസുകൾക്കാണ് നിരക്കിലെ ഇളവ് ബാധകമാവുക. വ്യാഴാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വരും.

കൂടുതൽ യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് തിരുവനന്തപുരം- സേലം -ബംഗളൂരു റൂട്ടിലെ സർവീസിൽ 1922 രൂപ ഈടാക്കിയിരുന്നിടത്ത് 1349 രൂപയും തിരുവനന്തപുരം -ബത്തേരി -ബംഗളൂരു റൂട്ടിലെ യാത്രയ്ക്ക് 2019 രൂപയുടെ സ്ഥാനത്ത് 1417 രൂപയുമാണ് ഈടാക്കുക.

Story Highlights KSRTC offers 30% discount on interstate fares

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top