മൈക്കല്‍ ഷൂമാക്കറെ പിന്തള്ളി ലൂയിസ് ഹാമില്‍ടണ്‍; ഫോര്‍മുല വണ്ണില്‍ 92ാം കിരീടം

ഫോര്‍മുല വണ്‍ റേസിംഗ് ട്രാക്കില്‍ മൈക്കല്‍ ഷൂമാക്കറെ പിന്തള്ളി ലൂയിസ് ഹാമില്‍ടണ്‍. ഇതോടെ 91 ഗ്രാന്‍ഡ്പ്രീ കിരീട നേട്ടമെന്ന റെക്കോര്‍ഡാണ് ഹാമില്‍ടണ്‍ മറികടന്നത്. പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീ കിരീടം സ്വന്തമാക്കിയതോടെയാണ് 92ാം കിരീട നേട്ടമെന്ന റെക്കോര്‍ഡ് ലൂയിസ് ഹാമില്‍ട്ടണ്‍ കരസ്ഥമാക്കിയത്. അല്‍ഗ്രാവ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലായിരുന്നു മത്സരം.
Read Also : ഒടുവിൽ റോയൽസിനു വേണ്ടി ബിഗ് ബെൻ മുഴങ്ങി; കൂട്ടിന് സഞ്ജുവും: മുംബൈയെ തകർത്ത് രാജസ്ഥാൻ
മെര്‍സിഡസിന്റെ ഡ്രൈവറായ ഹാമില്‍ടണ്‍ ബ്രിട്ടീഷുകാരനാണ്. ജര്‍മനിയിലെ ന്യൂബെര്‍ഗ് ഇംഫല്‍ ഗ്രാന്‍ഡ് പ്രീയില്‍ ആയിരുന്നു ഷൂമാര്‍ക്കറുടെ നേട്ടത്തോടൊപ്പം ഹാമില്‍ടണ്‍ ചീറിപ്പാഞ്ഞെത്തിയത്. 2006ല്‍ ആയിരുന്നു ഡ്രൈവിംഗ് ഇതിഹാസമായിരുന്ന ഷൂ മാക്കറുടെ അവസാന വിജയം.
Story Highlights – lewis hamilton, michael schumacher, formula one grand prix
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here