സ്വപ്‌നാ സുരേഷിന്റെ പണമിടപാടുകൾ: ശിവശങ്കറിന്റെ വാദം പൊളിയുന്നു

സ്വപ്‌നാ സുരേഷിന്റെ പണമിടപാടുകളെ കുറിച്ച് അറിയില്ലെന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ വാദം പൊളിയുന്നു.
ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് പുറത്തുവന്നു. പണമിടപാട് ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന ചാറ്റുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു.
സ്വപ്‌ന സുരേഷ് അറസ്റ്റിലായ ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് മാറി നിൽക്കാൻ വേണുഗോപാലിനോട് നിർദേശിക്കുന്നതും ചാറ്റിൽ വ്യക്തമാണ്.
2019 മുതൽ 2020 ഓഗസ്റ്റ് 10 വരെയുള്ള ചാറ്റുകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 8-ാം തിയതി നടത്തിയ ചാറ്റിൽ ശിവശങ്കർ വേണുഗോപാലിനോട് പറയുന്നത് സ്വപ്‌നയുടെ പണമിടപാടുകൾ സംബന്ധിച്ച കാര്യം തന്നെയാണ്. 35 ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാൻ പോകുമ്പോൾ ഏത് രീതിയിലാണ് അത് അടയ്‌ക്കേണ്ടത് എന്നത് സംബന്ധിച്ച കാര്യങ്ങളും ചാറ്റിലുണ്ട്.
Story Highlights – sivasankar venugopal chat revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here