കോലിക്കൊപ്പം അണ്ടർ 19 ലോകകപ്പ് ഉയർത്തിയ തന്മയ് ശ്രീവാസ്തവ വിരമിച്ചു

വിരാട് കോലിക്കൊപ്പം 2008 അണ്ടർ 19 ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീം അംഗം തന്മയ് ശ്രീവാസ്തവ വിരമിച്ചു. മുപ്പതാമത്തെ വയസ്സിലാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. വിരമിക്കൽ കുറിപ്പ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു ഉത്തർപ്രദേശുകാരനായ തന്മയ്. എന്നാൽ, പിന്നീട് ആ മികവ് നിലനിർത്താൻ താരത്തിനായില്ല.
14 വർഷം നീണ്ട ക്രിക്കറ്റ് കരിയർ താൻ ആവസാനിപ്പിക്കുകയാണെന്ന് തന്മയ് ട്വിറ്ററിൽ കുറിച്ചു. തന്റെ ക്രിക്കറ്റ് യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി പറയുന്നു. ഫീൽഡിൽ പല നല്ല ഓർമകളും നൽകിയിട്ടുണ്ട്. പുതിയ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് ഇപ്പോൾ ഉള്ളത്. അവ പൂർത്തീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും തന്മയ് പറഞ്ഞു.
Read Also : ഹൃദയസംബന്ധമായ അസുഖം; 20ആം വയസ്സിൽ അൻവർ അലി വിരമിക്കലിന്റെ വക്കിൽ
2008 അണ്ടർ 19 ലോകകപ്പിൽ 262 റൺസ് ആണ് തൻമയ് നേടിയത്. കോലി, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡേ, സൗരഭ് തിവാരി, മനീഷ് പാണ്ഡെ, അഭിനവ് മുകുന്ദ് തുടങ്ങി ഒട്ടേറെ മികച്ച താരങ്ങൾ ആ സ്ക്വാഡിൽ ഉൾപ്പെട്ടിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴ്പ്പെടുത്തി ഇന്ത്യ ജേതാക്കളായിരുന്നു. ഫൈനലിലും തന്മയ് ആയിരുന്നു ടോപ്പ് സ്കോറർ. കിംഗ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ് കേരള എന്നീ ഐപിഎൽ ടീമുകളിലും താരം കളിച്ചിട്ടുണ്ട്.
Story Highlights – tanmay srivasthava retired from cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here