കേരളത്തില്‍ കോണ്‍ഗ്രസ് മതമൗലികവാദികളുമായി കൈകോര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി

മതമൗലികവാദികളുമായി കേരളത്തില്‍ കോണ്‍ഗ്രസ് കൈകോര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. പോപ്പുലര്‍ ഫ്രണ്ടുമായും കോണ്‍ഗ്രസ് യോജിക്കുകയാണ്. ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും ജമാഅത്ത് എന്ന പേര് മറയ്ക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേര് പോലും സ്വീകരിക്കുന്നതെന്ന് മുക്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.
തീവ്രവാദികളെയും ജിഹാദികളെയും പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുമായുള്ള ബന്ധം കോണ്‍ഗ്രസിന്റെ മാറിയ മനസ്ഥിതിയെയാണ് കാണിക്കുന്നതെന്നും മന്ത്രി. കോണ്‍ഗ്രസ് മതേതരമാണെന്നാണ് സ്വയംപ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല് വോട്ടിന് വേണ്ടി സമൂലവത്കരണം പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡിക്കും ഇത്തരം ബന്ധങ്ങളുണ്ടോ എന്ന് സംശയിക്കുന്നുവെന്നും മന്ത്രി.
കൂടാതെ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടാണ് ഈയിടെ പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഭവത്തിലൂടെ മനസിലായതെന്നും പുതിയ കാലത്ത് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് സമൂലവത്കരണത്തിനാണെന്നും ബിജെപി വക്താവ് ടോം വടക്കന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാവ് ക്വാസിം റസൂര്‍ ഇല്യാസാണെന്നും ഇദ്ദേഹത്തിന്റെ മകനാണ് ഡല്‍ഹി കലാപ കേസില്‍ കുറ്റാരോപിതനായ ഉമര്‍ ഖാലിദെന്നും ബിജെപി നേതാക്കള്‍.
Story Highlights – mukthar abbas naqvi, congress kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here