കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകും : കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി

All Citizens Will Get Free Covid Vaccine

രാജ്യത്തെ എല്ലാ പൗരന്മാർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്‌സിൻ നൽകുമെന്ന് ബിജെപി വാഗ്ദാനം നൽകിയിരുന്നു. ഇതിനെതിരായി പ്രതിപക്ഷം രംഗത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഭരണപക്ഷം കൊവിഡ് മഹാമാരിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെ ഒഡീഷ ഭക്ഷ്യ വിതരണ മന്ത്രി ആർപി സ്വെയ്ൻ ബിജെപിയുടെ കൊവിഡ് വാക്‌സിൻ പരാമർശത്തിൽ മന്ത്രിമാരായ സാരംഗിയോടും ധർമേന്ദ്ര പ്രധാനോടും ഉത്തരം തേടിയിരുന്നു.

തമിഴ് നാട്, പുതുച്ചേരി, മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ജനങ്ങൾ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഒഡീഷയിൽ വാക്‌സിൻ ലഭ്യമാക്കുന്നതിനെ കുറിച്ച് ബിജെപി നേതാക്കൾ നയം വ്യക്തമാക്കണമെന്നും സ്വെയ്ൻ പറഞ്ഞു.

Story Highlights All Citizens Will Get Free Covid Vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top