ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട പോരാട്ടത്തിന്റെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

Bihar Assembly elections; campaign for the first phase ends today

ബിഹാറില്‍ ആദ്യ ഘട്ട നിയമസഭാ പോരാട്ടത്തിന്റെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 71 മണ്ഡലങ്ങള്‍ ബൂത്തിലെത്തും. പ്രവചനം അപ്രസക്തമാക്കുന്ന ത്രികോണ പോരാട്ടത്തിലേക്ക് കടന്ന ബിഹാറില്‍ ശക്തമായ വാദ പ്രതിവാദങ്ങളാണ് അവസാന മണിക്കൂറുകളില്‍ മുന്നണികള്‍ പരസ്പരം നടത്തുന്നത്.

ബിഹാറിലെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് നല്‍ക്കുക വലിയ പ്രാധാന്യം ഉള്ള രാഷ്ട്രീയ സന്ദേശമാകും. കൊവിഡ് നിയന്ത്രണങ്ങളുടെ കാലത്തും ശക്തമായ പ്രചരണമാണ് സംസ്ഥാനത്ത് നടന്നത്. ബുധനാഴ്ച 71 മണ്ഡലങ്ങള്‍ ബൂത്തിലെത്തും. എന്‍ഡിഎ സഖ്യത്തിന്റെ അമരത്ത് നിന്ന് നിതീഷ്‌കുമാര്‍ തന്നെയാണ് പ്രചാരണം നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി ദേശീയ നേതാക്കളും പ്രചാരണത്തിനെത്തി. മറുവശത്ത് തേജസ്വീ യാദവായിരുന്നു പ്രതിപക്ഷ സഖ്യത്തെ നയിച്ചത്. നിതീഷ് കുമാറിന് മേല്‍ അഴിമതി ആരോപണം ഉന്നയിച്ചും സംസ്ഥാനത്തെ വികസനം ഇല്ലായ്മ വിഷയമാക്കിയും സഖ്യം വോട്ട് അഭ്യര്‍ത്ഥിച്ചിച്ചു. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ റാലിയില്‍ ഉണ്ടായ ജനപങ്കാളിത്തം വോട്ടായാല്‍ സംസ്ഥാനത്ത് ഭരണത്തില്‍ എത്താം എന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ വിശ്വാസം. തേജസ്വീ-നിതീഷ് വാക്ക് പോരാണ് പ്രചാരണം അവസാന മണിക്കൂറുകളിലേയ്ക്ക് കടക്കുമ്പോള്‍ ശ്രദ്ധേയമായത്. ഈ തെരഞ്ഞെടുപ്പ് നിതീഷിന്റെ അഴിമതി അവസാനിപ്പിക്കാനുള്ള അവസരണമാണെന്നായിരുന്നു തേജസ്വീയുടെ വാദം. ആദ്യഘട്ടത്തിലെ 71 ല്‍ 42 രണ്ടിടത്ത് എല്‍ജെപിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.

Story Highlights Bihar Assembly elections; campaign for the first phase ends today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top