റൊണാൾഡീഞ്ഞോയ്ക്ക് കൊവിഡ്

ബ്രസീൽ ഇതിഹാസ ഫുട്ബോളർ റൊണാൾഡീഞ്ഞോയ്ക്ക് കൊവിഡ്. തന്റെ മുൻ ക്ലബ്ബ് അത്‌ലറ്റിക്കോ മിനെയ്‌റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വിവരം റൊണാൾഡീഞ്ഞോ തന്നെയാണ് പങ്കുവച്ചത്. താരം ഇപ്പോൾ ബെലോ ഹൊറിസോണ്ടെയിലെ ഹോട്ടലിൽ ഐസൊലേഷനിലാണ്. രോഗലക്ഷണങ്ങളൊന്നും തനിക്ക് ഇല്ലെന്ന് താരം അറിയിച്ചു.
നേരത്തെ, വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്യുന്നതിനിടെ തുടർന്ന് പാരഗ്വായിൽ വെച്ച് അദ്ദേഹവും സഹോദരനും അറസ്റ്റിലായിരുന്നു. 6 മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനായത്. കഴിഞ്ഞ മാർച്ച് ആറിനാണ് റൊണാൾഡീന്യോയും സഹോദരനും ബിസിനസ് മാനേജറുമായ റോബോർട്ടോ അസ്സിസും അറസ്റ്റിലാകുന്നത്. തുടർന്ന് 32 ദിവസത്തോളം ഇരുവരും ജയിലിൽ കഴിയുകയും 1.6 ദശലക്ഷം യു.എസ് ഡോളർ കെട്ടിവെച്ച് ജയിൽ മോചിതരാവുകയുമായിരുന്നു.
Read Also : വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്ത സംഭവം; മുൻ ബ്രസീൽ താരം റൊണാൾഡീന്യോയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി
കേസുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ 90,000 ഡോളർ നൽകി അവസാനിപ്പിക്കാമെന്ന റൊണാൾഡീന്യോയുടെ വ്യവസ്ഥ അസൻസിയോൺ ജഡ്ജ് സമ്മതിക്കുകയായിരുന്നു. ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകും.
Story Highlights – Ronaldinho tests positive for Covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here