തിരുവനന്തപുരത്ത് ടിപ്പറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

തിരുവനന്തപുരം വെമ്പായത്ത് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസ് ടിപ്പറുമായി കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. ആംബുലൻസ് ഡ്രൈവർ വെമ്പായം സ്വദേശി പ്രദീപ്, ആംബുലൻസിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണ പിള്ള എന്നിവരാണ് മരിച്ചത്.

വെമ്പയം തേവലക്കാട് ജംഗ്ഷന് സമീപത്ത് 3 മണിയോടെയായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ആംബുലൻസും ടിപ്പറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

Story Highlights Tipper and ambulance collide in Thiruvananthapuram; Two died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top