സിമന്റ് വ്യാപാരികളുടെ സമരം; നിര്‍മാണ മേഖലയില്‍ പ്രതിസന്ധി

construction sector

സംസ്ഥാനത്ത് നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് സിമന്റ് വ്യാപാരികളുടെ സമരം തുടരുന്നു. സിമന്റ് നിര്‍മാണ കമ്പനികള്‍ ബില്ലിംഗ് സംവിധാനത്തില്‍ തുടരുന്ന അശാസ്ത്രീയത അവസാനിപ്പിക്കണമെന്ന ആവശ്യപ്പെട്ടാണ് കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ സമരം നടത്തുന്നത്. വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപ്പെടലാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ലോക്ക്ഡൗണ്‍ കാലത്തെ സ്തംഭനാവസ്ഥയില്‍ നിന്ന് നിര്‍മാണമേഖല പതിയെ കരകയറുന്നതിനിടയിലാണ് സിമന്റ് ഡീലര്‍മാരുടെ സമരം.സിമന്റ് നിര്‍മാണ കമ്പനികള്‍ ബില്ലിംഗ് സംവിധാനത്തില്‍ തുടരുന്ന അശാസ്ത്രീയത അവസാനിപ്പിക്കണമെന്നാണ് ഡീലര്‍മാരുടെ ആവശ്യം. മാര്‍ക്കറ്റില്‍ വില കുറയുന്നതിനനുസരിച്ച് ബില്ലിലും വ്യത്യാസം വരുത്തുക, സെപ്റ്റംബര്‍ 30 വരെയുള്ള കുടിശ്ശിക ഈ മാസം നല്‍കുക, ഓരോ മാസത്തെയും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് അടുത്തമാസം പത്തിനകം കൊടുത്ത് തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ട് വെക്കുന്നു. നിലവില്‍ സംസ്ഥാനത്തിന്റെ ആവശ്യത്തിന് പ്രധാനമായും തമിഴ്‌നാട്ടിലെ കമ്പനികളെയാണ് ആശ്രയിക്കുന്നത്. ഡീലര്‍മാര്‍ സമരം ആരംഭിച്ചതോടെ വിപണിയില്‍ സിമന്റിന് ഡിമാന്‍ഡ് കൂടി. ഇത് കാര്യമായി ബാധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്.

Story Highlights Cement traders strike; Crisis in the construction sector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top