കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി രാംദാസ് അത്തേവാലെയ്ക്ക് കൊവിഡ്. ഇദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ അധ്യക്ഷനാണ്. ഇന്ന് രാവിലെയാണ് ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നത്.
കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു. അത്തേവാലയും ചടങ്ങില്‍ പങ്കെടുത്തതായി വിവരമുണ്ട്. നടിയെ പാര്‍ട്ടിയുടെ സ്ത്രീ വിംഗിന്റെ വെെസ് പ്രസിഡന്റായി നിയോഗിച്ചു. നേരത്തെ പായല്‍ സംവിധായകന് അനുരാഗ് കശ്യപിന് എതിരെ പീഡനാരോപണം ഉന്നയിച്ചിരുന്നു.
अभिनेत्री पायल घोष का आरपीआय मे स्वागत है। @iampayalghosh आपके साथसे आरपीआय की महिला आघाडी और मजबूत करेंगे! महिलाओंको न्याय दिलाने की लढाई मजबुतीसे लढेंगे!डॉ बाबासाहेब आंबेडकरजीके संविधान का समतावादी भारत साकार करेंगे! pic.twitter.com/xvt1EksnIl
— Dr.Ramdas Athawale (@RamdasAthawale) October 26, 2020
‘ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം പൊതുപരിപാടിയില്‍ മുഴക്കിയത് അത്തേവാലെയും അണികളും ചേര്‍ന്നായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലായിരുന്നു സംഭവം. താന്‍ മുദ്രാവാക്യം മുഴക്കിയത് ഫെബ്രുവരിയിലായിരുന്നെന്നും അന്ന് കൊവിഡ് രാജ്യത്ത് ഇത്ര രൂക്ഷമല്ലായിരുന്നുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വച്ചാണ് പരിപാടി നടന്നതെന്നും വിവരം.
Story Highlights – ramdas athawale, covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here