രാജ്യത്ത് കൊവിഡ് ആശങ്ക അകലുന്നു; 24 മണിക്കൂറിനിടെ 36, 469 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് ആശങ്ക അകലുന്നു. 24 മണിക്കൂറിനിടെ 36, 469 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 488 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗ മുക്കി നിരക്ക് 90.6 ശതമാനത്തില്‍ എത്തി. ജൂലൈ 18ന് ശേഷമാണ് ആദ്യമായാണ് പ്രതിദിന രോഗബാധ ഇത്രയും കുറയുന്നത്. മരണസംഖ്യയിലെ കുറവും ആശ്വാസം നല്‍കുന്നതാണ്.
36, 469 പേര്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 79,46,429 ആയി. മരണസംഖ്യ 1,19,502 ലെത്തി. 9,58,116 സാമ്പിളുകള്‍ ഇന്നലെ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. രോഗമുക്തി നിരക്ക് 90.62 ശതമാനത്തില്‍ എത്തി. ഇന്നലെ മാത്രം രോഗം മാറിയത് 63842 പേര്‍ക്കാണ്. നിലവില്‍ 6,25,857 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. പ്രതിദിനരോഗികള്‍ അയ്യായിരത്തില്‍ താഴെയായിരുന്നു ഇന്നലെ എല്ലാ സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്.നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പശ്ചിമ ബംഗാള്‍ ,ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആശങ്ക ഉയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെ കഴിഞ്ഞദിവസം പശ്ചിമബംഗാള്‍ മറികടന്നു.
Story Highlights – covid 19, coronavirus, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here