എംഇഎസ് സാമ്പത്തിക തിരിമറി; ക്രിമിനല്‍ കേസ് അല്ലെന്ന ഫസല്‍ ഗഫൂറിന്റെ വാദം തെറ്റെന്ന് പരാതിക്കാരന്‍

എംഇഎസ് സാമ്പത്തിക തിരിമറി ആരോപണത്തില്‍ ഡോ. ഫസല്‍ ഗഫൂറിന്റെ വാദങ്ങള്‍ തള്ളി പരാതിക്കാരന്‍ എംകെ നവാസ് രംഗത്ത്. ക്രിമിനല്‍ കേസ് അല്ലെന്ന ഫസല്‍ ഗഫൂറിന്റെ വാദം തെറ്റാണെന്നും ഇത് ക്രിമിനല്‍ കേസാണെന്നും നവാസ് പറഞ്ഞു.
നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. തന്നെ പത്ത് കൊല്ലം മുമ്പ് എംഇഎസ് സംഘടനയില്‍ നിന്ന് പുറത്താക്കി എന്ന് പറയുന്നത് തെറ്റാണെന്നും അവസാനമായി എംഇഎസ് മെഡിക്കല്‍ കോളജില്‍ നടന്ന ജനറല്‍ ബോഡിയില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും നവാസ് തൃശൂരില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പരാതിക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും കോടതി എംഇഎസിന്റെ ഭാഗം കേട്ടില്ലെന്നും ഫസല്‍ ഗഫൂര്‍ അരോപിച്ചു. സംഘടനയ്ക്ക് ഉള്ളിലെ ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ആണ് ആണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പരാതിയില്‍ കഴമ്പില്ലെന്നും പരാതിക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നുമാണ് ഫസല്‍ ഗഫൂറിന്റ വിശദീകരണം.
എംഇഎസിന് പുതിയ ആസ്ഥാന മന്ദിരവും അതോടനുബന്ധിച്ചുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും പണിയുന്നതിനായി നടത്തിയ ഭൂമി ഇടപാടിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന പരാതി ഉയര്‍ന്നത്. എംഇഎസ് ഔദ്യോഗിക തീരുമാനം അല്ലാതെ 2011ല്‍ ടാര്‍സ് ഡെവലപ്പേഴ്സിന് മൂന്ന് കോടി 70 ലക്ഷം കൈമാറിയെന്നാണ് ആരോപണം.
Story Highlights – fazal gafoor, mes fraudery case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here