‘കരിയറിൽ ഉടനീളം വിഷാദ രോഗം അനുഭവിച്ചിരുന്നു’; മിച്ചൽ ജോൺസൺ

കരിയറിൽ ഉടനീളം വിഷാദരോഗം അനുഭവിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി മുൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ. വിരമിച്ചു കഴിഞ്ഞപ്പോൾ അത് വളരെ വഷളായെന്നും താരം തുറന്നു പറഞ്ഞു. ഓസ്ട്രേലിയയിലെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ജോൺസൺ മനസ്സു തുറന്നത്.
“വിരമിച്ചതിനു ശേഷം കുറച്ച് കഠിനമായി തോന്നി. പെട്ടെന്ന്, നിങ്ങൾ വെറുതെ ഇരിക്കുന്നു. തൻ്റെ ഉദ്ദേശലക്ഷ്യം നഷ്ടമായെന്ന് നിങ്ങൾക്ക് തോന്നുന്നു. പലപ്പോഴും ആത്മവിശ്വാസത്തിൻ്റെ കാര്യത്തിലാണ് ഞാൻ ബുദ്ധിമുട്ടിയിട്ടുള്ളത്. ഇപ്പോൾ രണ്ട് കൊല്ലമായി ക്രിക്കറ്റ് കളിച്ചിട്ട്. വിഷാദരോഗം ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അത് ചെറുപ്രായത്തിൽ ഉണ്ടാവുന്ന ഒന്നാണെന്നായിരുന്നു എൻ്റെ ധാരണ. ക്രിക്കറ്റ് ഒരു പരിധി വരെ വിഷാദരോഗത്തെ മറച്ചു. പക്ഷേ, മുറിയടച്ചിരുന്ന് ഓരോ കാര്യങ്ങളെ പറ്റി ആലോചിക്കുന്ന പല സമയങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ പരമാവധി എന്തെങ്കിലും കാര്യം ചെയ്തു കൊണ്ടിരിക്കുക എന്നതാണ് കാര്യം.”- ജോൺസൺ പറഞ്ഞു.
2018ലാണ് മിച്ചൽ ജോൺസൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
Story Highlights – Mitchell Johnson Says He Dealt With Depression Throughout His Career
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here