Advertisement

നെല്ല് സംഭരണ പ്രതിസന്ധി; കുട്ടനാട്ടില്‍ പ്രതിഷേധം ശക്തം

October 27, 2020
2 minutes Read
Paddy procurement, Protests, Kuttanad

നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുട്ടനാട്ടില്‍ പ്രതിഷേധം ശക്തം. ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉപരോധിച്ചു. കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം മങ്കൊമ്പ് പാഡി ഓഫീസിനു മുന്നില്‍ റിലേ സത്യാഗ്രഹ സമരം തുടങ്ങി. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപിയും പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ ആദ്യ ആഴ്ച മുതല്‍ കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങിയതാണ്. എന്നാല്‍ ഇതുവരെ നെല്ല് സംഭരണം നടന്നിട്ടില്ല. കര്‍ഷകര്‍ പ്രതിസന്ധി നേരിട്ടിട്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു വിവിധ സംഘടനകളുടെ പ്രതിഷേധം. എ.സി. റോഡില്‍ നെല്ല് ചാക്ക് അടുക്കി ഗതാഗതം സ്തംഭിപ്പിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. എസി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അതേസമയം, കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗത്തിന്റെ റിലേ സത്യാഗ്രഹ സമരം പാഡി ഓഫീസിന് മുന്നില്‍ തുടങ്ങി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹമാണ് സത്യാഗ്രഹം അനുഷ്ടിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

Story Highlights Paddy procurement crisis; Protests are strong in Kuttanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top