Advertisement

കുട്ടനാട്ടില്‍ അരുംകൊല; സംശയത്തിന്റെ പേരില്‍ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്

4 hours ago
2 minutes Read
husband killed wife in kuttanad

കുട്ടനാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപറമ്പില്‍ മതിമോള്‍ ( വിദ്യ- 42) ആണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ഭര്‍ത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായത്. രാമങ്കരി ജംക്ഷനില്‍ ഹോട്ടല്‍ നടത്തുകയാണു ദമ്പതികള്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. (husband killed wife in kuttanad)

ഇന്നലെ രാത്രി വീട്ടുമുറ്റത്ത് വെച്ചാണ് വിനോദ് വിദ്യയുടെ വയറ്റില്‍ കത്തി ഉപയോഗിച്ച് കുത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി വീട്ടിലേക്ക് മടങ്ങി വന്നപ്പോഴായിരുന്നു വിദ്യയെ മുറ്റത്ത് വെച്ച് കുത്തിയത്. കുത്തേറ്റ വിദ്യ വഴിയില്‍ വീണു കിടന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Read Also: അനൂസ് റോഷനെവിടെ?; രണ്ടുപേർ അറസ്റ്റിൽ, തട്ടികൊണ്ടുപോയ സംഘം കർണാടകയിലേക്ക് കടന്നെന്ന് സൂചന

രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യയെ വിനോദ് നിരന്തരം വിളിച്ചുകൊണ്ടിരുന്നിട്ടും ഫോണെടുത്തിരുന്നില്ല. പിന്നീട് ഒരുവട്ടം കോള്‍ എടുത്ത് പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ വിദ്യ ഫോണ്‍ കട്ട് ചെയ്തിരുന്നില്ലെന്നും ഫോണില്‍ താന്‍ ഒരു പുരുഷന്റെ ശബ്ദം കേട്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ചതിക്ക് പകരം ചതിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

Story Highlights : husband killed wife in kuttanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top