Advertisement

ഇൻഫോപാർക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

October 27, 2020
Google News 0 minutes Read
police suspects murder behind infopark man death

ഇൻഫോപാർക്കിന് സമീപം കൊല്ലം സ്വദേശി ദിവാകരൻ നായരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം സംശയിക്കുന്നതായി പൊലീസ്. ബാഗും പഴ്‌സും ഒരു മൊബൈൽ ഫോണും നഷ്ടമായെന്ന് ബന്ധുക്കൾ പറയുന്നു. സാമ്പത്തിക ഇടപടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം, ദിവാകരൻ നായരുടെ മൃതദേഹം സംസ്‌കരിച്ചു.

ഇൻഫോപാർക്ക് കരിമുഗൾ റോഡിൽ മെമ്പർ പടിക്ക് സമീപമാണ് ഇന്നലെ രാവിലെ നടക്കാനിറങ്ങിയവർ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്. കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിന് അടുത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മുഖത്തിന്റെ ഇടത് വശത്ത് മുറിവുകളും ഷർട്ടിലും നിലത്തും രക്തവും ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here