Advertisement

കോപ്പിയടിക്കായി ഓരോ വിഷയങ്ങൾക്കും പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ; കൂട്ടകോപ്പിയടിയെ കുറിച്ച് കൂടുതൽ കണ്ടെത്തലുകൾ

October 27, 2020
Google News 1 minute Read
special whatsapp groups for copying in exam

സാങ്കേതിക സർവകലാശാലയിലെ കൂട്ടകോപ്പിയടിയെ കുറിച്ച് കൂടുതൽ കണ്ടെത്തലുകളുമായി സർവകലാശാല അധികൃതർ. നാല് കോളജുകളിൽ നിന്ന് പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകളാണ്.

ഓരോ വിഷയങ്ങൾക്കും പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും, സബ് ഗ്രൂപ്പുകളും ഉണ്ടാക്കിയായിരുന്നു കോപ്പിയടി. ക്രമക്കേട് നടന്ന കോളേജുകളിലെ പ്രിൻസിപ്പൽമാർ അടിയന്തിരമായി റിപ്പോർട്ട് നൽകണമെന്ന് സർവകലാശാല അധികൃതർ നിർദേശം നൽകി.

മുൻപ് റദ്ദാക്കിയ മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. ഈ പരീക്ഷയിലാണ് അഞ്ച് വിവിധ ജില്ലകളിലായി കൂട്ടകോപ്പിയടി നടന്നത്. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കട്രോളർ വിസിയ്ക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ പരീക്ഷ നവംബർ അഞ്ചിന് വീണ്ടും നടത്തും.

Story Highlights special whatsapp groups for copying in exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here