ദുബായിൽ റൺ വിരുന്ന്; സാഹയ്ക്കും വാർണറിനും ഫിഫ്റ്റി: ഡൽഹിക്ക് 220 റൺസ് വിജയലക്ഷ്യം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 220 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 219 റൺസ് നേടിയത്. ഹൈദരാബാദിനായി രണ്ട് താരങ്ങൾ ഫിഫ്റ്റി നേടി. 87 റൺസ് നേടിയ വൃദ്ധിമാൻ സാഹ ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ഡേവിഡ് വാർണർ (66), മനീഷ് പാണ്ഡെ (44) എന്നിവരും ഹൈദരാബാദിനായി തിളങ്ങി.
Read Also : ഐപിഎൽ മാച്ച് 47: ഹൈദരാബാദ് ബാറ്റ് ചെയ്യും; ബെയർസ്റ്റോ പുറത്ത്
ആക്രമിക്കാൻ തന്നെ കച്ച കെട്ടിയാണ് സൺറൈസേഴ്സ് കളത്തിലിറങ്ങിയത്. വാർണറും ബെയർസ്റ്റോയ്ക്ക് പകരം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സാഹയും മത്സരിച്ച് സ്കോർ ഉയർത്തി. റബാഡയും നോർക്കിയയും അശ്വിനുമടങ്ങിയ ഡൽഹി ബൗളിംഗ് നിര ഒന്നാകെ തല്ലുകൊണ്ടു. റബാഡയുടെ ഒരു ഓവറിൽ 22 റൺസാണ് വാർണർ അടിച്ചെടുത്തത്. 25 പന്തുകളിൽ ക്യാപ്റ്റൻ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റി നേടിയിട്ടും ആക്രമണ മോഡിൽ തന്നെ തുടർന്ന വാർണർ ഒടുവിൽ അശ്വിനു മുന്നിൽ കീഴടങ്ങി. 34 പന്തുകളിൽ 66 റൺസെടുത്ത വാർണറെ അശ്വിൻ അക്സർ പട്ടേലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ സാഹയുമൊത്ത് 107 റൺസിൻ്റെ കൂട്ടുകെട്ടിലും വാർണർ പങ്കാളിയായിരുന്നു.
വാർണർ പുറത്തായതിനു പിന്നാലെ സാഹ കൂടുതൽ ആക്രമണകാരിയായി. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ മനീഷ് പാണ്ഡെയെ കാഴ്ചക്കാരനാക്കി സാഹ കത്തിക്കയറി. 27 പന്തുകളിൽ സാഹയും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷം ക്ഷീണിതനായെങ്കിലും സ്കോറിംഗിനെ ബാധിക്കാതിരിക്കാൻ സാഹ ശ്രദ്ധിച്ചു. ആക്രമണ ബാറ്റിംഗ് തുടർന്ന താരത്തെ നോർക്കിയയാണ് പുറത്താക്കിയത്. 45 പന്തുകളിൽ 87 റൺസെടുത്ത സാഹ ശ്രേയാസ് അയ്യരുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ മനീഷ് പാണ്ഡയുമൊഎത്ത് 63 റൺസിൻ്റെ കൂട്ടുകെട്ടിലും അദ്ദേഹം പങ്കാളിയായിരുന്നു.
Read Also : ലങ്ക പ്രീമിയർ ലീഗ്; റസലും ഡുപ്ലെസിയുമടക്കം അഞ്ച് പ്രമുഖർ പിന്മാറി
സാഹ പുറത്തായതിനു പിന്നാലെ സ്കോറിംഗ് ഉത്തരവാദിത്തം മനീഷ് പാണ്ഡെ ഏറ്റെടുത്തു. പാണ്ഡെ ചില മികച്ച ഷോട്ടുകൾ കളിച്ചു എങ്കിലും ഡെത്ത് ഓവറുകളിൽ നന്നായി പന്തെറിഞ്ഞ ഡൽഹി ഹൈദരാബാദിനെ റെക്കോർഡ് സ്കോറിൽ നിന്ന് പിടിച്ചു കെട്ടുകയായിരുന്നു. പാണ്ഡെ (44), വില്ല്യംസൺ (11) എന്നിവർ പുറത്താവാതെ ഇന്നു. തുടർച്ചയായ 26 ഐപിഎൽ മത്സരങ്ങൾക്കു ശേഷമാണ് കഗീസോ റബാഡയ്ക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കഴിയാതെ വരുന്നത്.
Story Highlights – sunrisers hyderabad vs delhi capitals first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here