വിവാഹം മുടക്കിയ അയൽവാസിയുടെ കട ജെസിബി കൊണ്ട് പൊളിച്ച് യുവാവ്

വിവാഹം മുടക്കിയ അയൽവാസിയുടെ കട ജെസിബി കൊണ്ട് പൊളിച്ച് യുവാവ്. കണ്ണൂരിലെ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത് ഇന്നലെ രാവിലെയാണ് സംഭവം.
ഊമലയിൽ കച്ചവടംനടത്തുന്ന കൂമ്പൻകുന്നിലെ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയിൽ ആൽബിൻ മാത്യു (31) ജെസിബി കൊണ്ടു തകർത്തത്. തന്റെ വിവാഹം മുടക്കിയതിനാണ് കട തകർത്തതെന്ന് ആൽബിൻ പറഞ്ഞതായി പൊലീസ് പറയുന്നു.
ആൽബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കട പൂർണമായും തകർന്ന നിലയിലാണ്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Story Highlights – youth destroys shop with jcb
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here