പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കൊച്ചി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മുംബൈയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. (photographer Radhakrishnan Chakyat passed away)
കേരളത്തിലെ ഏറ്റവും പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് രാധാകൃഷ്ണന്‍ ചക്യാട്ട്. 40 വര്‍ഷത്തിലേറെക്കാലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ചാര്‍ളി എന്ന ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Read Also: ആകാശച്ചുഴിയില്‍പ്പെട്ട ഇന്‍ഡിഗോ വിമാനം വ്യോമ പാത ഉപയോഗിക്കാന്‍ അനുവാദം തേടി; നിരസിച്ച് പാകിസ്താന്‍
ഫാഷന്‍ ഫോട്ടോഗ്രഫിയിലാണ് ഇദ്ദേഹം ഏറെ പ്രശസ്തി നേടിയിട്ടുള്ളത്. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട് നിരവധി ശില്‍പ്പശാലകളും നടത്തിയിരുന്നു. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട് പിക്‌സല്‍ വില്ലേജ് എന്ന യൂട്യൂബ് ചാനലും വെബ്‌സൈറ്റും നടത്തി വന്നിരുന്നു.
Story Highlights : photographer Radhakrishnan Chakyat passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here