Advertisement

മലപ്പുറത്ത് 1028 പേര്‍ക്ക് കൊവിഡ് മുക്തി

October 28, 2020
1 minute Read
malappuram covid

മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ 502 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 41 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ.

മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും വൈറസ് ബാധയുണ്ടായി.

അതേസമയം വിദഗ്ധ ചികിത്സയ്ക്ക് ശേഷം കൊവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ആശ്വാസകരമാണ്. 1,028 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 38,711 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

59,378 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10790 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 907 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 645 പേരും സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 139 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. 222 പേരാണ് കൊവിഡ് പോസിറ്റീവായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്.

Story Highlights malppuram covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top