മുന്നാക്ക സംവരണത്തെ പിന്തുണച്ച് കോൺഗ്രസ്

മുന്നാക്ക സംവരണത്തെ പിന്തുണച്ച് കോൺഗ്രസ്. പത്ത് ശതമാനം സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എഐസിസി നിലപാട് തന്നെയാണ് കെപിസിസിക്ക് ഉള്ളത്. ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

മുന്നാക്ക വിഭാഗത്തിൽപ്പെട്ട നിരവധി പേർ പല കാരണങ്ങൾകൊണ്ടും അവഗണിക്കപ്പെടുന്നുണ്ട്. അവർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നൽകണമെന്ന നിലപാടാണ് തങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും സ്വീകരിച്ചത്. ഇതുകൊണ്ട് പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

വിഷയത്തിൽ സിപിഐഎമ്മിന്റേത് ആത്മാർത്ഥതയില്ലാത്ത നിലപാടാണ്. നിലപാട് മാറ്റങ്ങളുടെ അപ്പോസ്തലന്മാർ ആകുകയാണ് സിപിഐഎം നേതാക്കൾ. ജമാഅത്തെയുമായി കോൺഗ്രസ് സഖ്യമെന്ന വാർത്തകളോടും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയോട് അനുകൂല നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയില്ല. ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വർഗീയതയുടെ ഇരുവശങ്ങളാണ്. കോൺഗ്രസിന് വെൽഫെയർ പാർട്ടിയോട് യോജിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Story Highlights congress support forward cast reservation, Mullappally Ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top