Advertisement

പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ല, ലൈഫ്മിഷൻ കോൺട്രാക്ട് പൂർത്തിയാക്കാമെന്നുളള ആത്മ വിശ്വാസം ഇപ്പോഴുമുണ്ട്; സന്തോഷ് ഈപ്പൻ [ട്വന്റി ഫോർ എക്‌സ്‌ക്ലൂസീവ്]

October 28, 2020
Google News 1 minute Read

യുഎഇ കോൺസുലേറ്റിന്റെ കോൺട്രാക്റ്റ് തനിക്ക് ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ട്വന്റിഫോറിനോട്. കഴിഞ്ഞ 20 വർഷക്കാലമായി ബിസിനസിൽ ഇങ്ങനൊരു പ്രോജക്ട് ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ലൈഫ്മിഷൻ കോൺട്രാക്ട് പൂർത്തിയാക്കാമെന്നുളള ആത്മ വിശ്വാസം ഇപ്പോഴുമുണ്ട്. താൻ ലൈഫ് മിഷൻ പ്രോജക്ട് ഉപേക്ഷിച്ചതായി മാധ്യമങ്ങളിൽ വാർത്ത വരുന്നു. മാധ്യമങ്ങൾ താൻ പറയുന്ന കാര്യങ്ങളിൽ അവർക്ക് ആവശ്യമുള്ളവ മാത്രമാണ് പുറതതുവിടുന്നത്. പദ്ധതി ഉപേക്ഷിച്ചതായി മാധ്യമങ്ങൾ മാത്രം പറയുന്ന കാര്യമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് താനും തന്റെ കുടുംബവും ബിസിനസ് മേഖലയും നേരിടേണ്ടി വരുന്നതെന്നും സന്തോഷ് ഈപ്പൻ ട്വന്റിഫോറിനോട് പറഞ്ഞു. പദ്ധതി ഒരു കാരണവശാലും ഉപേക്ഷിച്ചിട്ടില്ല. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമാണവും ഹോസ്പിറ്റൽ നിർമാണവും ഇപ്പോഴും തുടരുകയാമെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

യുഎഇ എംബസിയുടെ അംബാസിഡറിന്റെ ഇൻട്രക്ഷൻ അനുസരിച്ച് എംബസിയുടെ ഡെലിഗേറ്റ്‌സുകൾ തങ്ങളെ ഡൽഹിയിൽവച്ച് കണ്ടിരുന്നു. യുഎഇ അംബാസിഡറിന്റെ സെക്കന്റ് സെക്രട്ടറി ഹുസൈൻ എന്നു പറയുന്ന ആളാണ് തങ്ങളെ വന്നു കണ്ടിരുന്നത്. അവർ ഈ പ്രോജക്ട് തീർക്കണമെന്ന് ഉറപ്പ് നൽകിയന്നും ഞാൻ ഗിഫ്റ്റ് ആയി അവർക്ക് നൽകിയ തുക പ്രോജക്ട് തീരുന്നതിനനുസരിച്ച് തിരികെ തരുമെന്ന് അവർ വ്യക്തമാക്കിയെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കി. മാത്രമല്ല, ആകെ കോൺട്രാക്ട് വാല്യു 18 കോടി 87വ ലക്ഷത്തിൽ ഇനി കിട്ടാനുള്ളതും ജിഎസ്ടി ഉൾപ്പെടെയുള്ള കാര്യങ്ങളും നൽകാമെന്ന് അവർ പറഞ്ഞിരുന്നു. അതിന് ശേഷമാണ് സിബിഐ കേസ് ഉണ്ടാകുന്നത്. താൻ അതിൽ ഒന്നാം പ്രതിയായിട്ടാണ് സിബിഐ കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. കേസിന്റെ ഭാഗമായി പ്രോജക്ട് ഹോൾഡ് ചെയ്തിരിക്കുകയാണ്. പ്രോജക്ട് ഒരു കാരണവശാലും അവർ ഉപേക്ഷിച്ചിട്ടില്ല. ഉപേക്ഷിക്ഷിക്കുകയുമില്ല. ഇപ്പോഴും അവരുമായുള്ള കമ്മ്യൂണിക്കേൻ തങ്ങൾ നടത്തുന്നുണ്ടെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

യദു സുരേന്ദ്രൻ എന്ന തന്റെ മുൻ ജോലിക്കാരൻ വഴിയാണ് ഈ പ്രോജക്ടിനെ കുറിച്ചും കമ്മീഷനെക്കുറിച്ചും അറിയുന്നത്. അയാളിലൂടെയാണ് സന്ദീപിലേക്കും സ്വപ്‌നയിലേക്കും എത്തുന്നത്. ഇതിലൂടെ ഫിനാൻസ് ഹെഡ് ഖാലിദ് വരെ എത്തിയിരുന്നു. സരിത്ത് പറഞ്ഞിട്ടാണ് ശിവശങ്കരൻ എന്നുള്ള പേര് ആദ്യമായി കേൾക്കുന്നത്. എം ശിവശങ്കറിനെ കാണന്നതിനിടയിൽ യുവി ജോസിനെ കണ്ടുമുട്ടുമ്പോളാണ് യുവി ജോസിനെ പരിജയപ്പെടുത്തുന്നത്. യുവി ജോസ് ഗീതുവിനെ പരിജയപ്പെടുത്തി. ഗീതു ലൈഫ്മിഷന്റെ വടക്കാഞ്ചേരി കോഓർഡിനേറ്റർ ലിൻസിനെ പരിജയപ്പെടുത്തി. ലിൻസ് വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർ പേഴ്‌സനെപരിജയപ്പെടുത്തി അങ്ങനെ പല ആൾക്കാരിലൂടെയാണ് ഈ പ്രോജക്ട് പൂർത്തീയാക്കാൻ പറ്റു.

ശിവശങ്കറിനെ കാണുമ്പോൾ യുണിടാക്കിനെ കുറിച്ച് അദ്ദേഹം പ്രവർത്തി പരിജയത്തെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. ഇടപാടുകാർക്ക് കമ്മീഷൻ നൽകിയതോടെ തന്റെ ഭാഗം കഴിഞ്ഞു. ആപണം ഉപയോഗിച്ച് അവർ എന്ത് ചെയ്യുന്നുവെന്ന് തനിക്ക് അറിയേണ്ട കാര്യമില്ല. കമ്മീഷൻ നൽകിയ തുകയിൽ 95 ശതമാനവും കോൺസുലേറ്റ് ജനറലിനും ബാക്കിയുള്ളത് ഖാലിദിന് ഉള്ളതാണെന്നുമാണ് സ്വപ്‌ന പറഞ്ഞിരുന്നു. മാത്രമല്ല, ഒരു ഐഫോണോ ലാപ്പ് ടോപ്പോ മാത്രമായിരിക്കും തനിക്ക് ഇതിൽ നിന്ന് കിട്ടുന്നതെന്ന് സ്വപ്‌ന പറഞ്ഞിരുന്നു.

ശിവശങ്കറു യുവി ജോസുമായി രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ് കണ്ടിട്ടുള്ളത്. കോൺസുലേറ്റുമായി അസോസിയേറ്റ് ചെയ്യാൻ മാത്രമാണ് ഈ പ്രോജക്ടിലേക്ക് വന്നത്. ലാഭത്തിന്റെ ശതമാനമാണ് കമ്മീഷനായി നൽകിയത്. സർക്കാറിന്റെ ഒരു രൂപ പോലും താൻ കമ്മീഷൻ വാങ്ങിയില്ലെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കി.

Story Highlights santhosh eapan life mission, unitac MD


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here